Newer Posts Older Posts

Happy Onam: ഐശ്വര്യത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും ഓണം, പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

ഗൃഹാതുരത്വം തുടിക്കുന്ന ഓർമ്മകളുമായി വീണ്ടും ഒരു ഓണക്കാലം കൂടി. സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും പ്രതീകമായ പൊന്നിൽ ചിങ്ങപ്പുലരിയിലെ ഓണനാളിൽ നമുക്ക് ആശംസകൾ കൈമാറാം.

ലോകമെമ്പാടുമുള്ള മലയാളികൾ ജാതിമതഭേദമെന്യേ ഒത്തുകൂടുന്ന സുദിനമാണ് ഓണം.
ചിങ്ങപ്പുലരിയിലെ ഐശ്വര്യത്തിൻ്റെയും സമ്പൽസമൃദ്ധിയുടെയും ഈ നാളുകളിൽ മലയാളിയുടെ മനസിൽ ഗൃഹാതുര ഓർമ്മകൾ നിറയുന്നു. മലയാളികള്‍ക്ക് ഓണം സ്മരണകളുടെ നാളുകളാണ്, ഒത്തുകൂടലിൻ്റെ ദിനങ്ങളാണ്. പുതിയ പ്രതീക്ഷകളാണ് ഓരോ ഓണനാളുകള്‍ നമുക്ക് മുന്നിലേക്ക് തുറന്നിടുന്നത്. ഈ ഒത്തുകൂടലിൻ്റെ ദിനത്തിൽ മനസിലെ തിന്മകളെ നീക്കി നന്മകളെ വരവേൽക്കാം. ഓണാശംസകൾ കൈമാറാം.

എന്താണ് ഓണം
ഓണവുമായി ബന്ധപ്പെട്ട് പല ഐതീഹ്യങ്ങളും നിലനിൽക്കുന്നു. ഓണത്തെ വിളവെടുപ്പ്, വ്യാപാരോത്സവം എന്നൊക്കെയും അറിയപ്പെടുന്നുണ്ട്. കേരളത്തിന് പുറമേ തമിഴ്നാട്ടിലും ഓണം ആഘോഷിച്ചിരുന്നുവെന്നാണ് ചരിത്രം. മഴക്കാലത്ത് ഭജനമിരിക്കലും പഠനവും ഒക്കെയായി ജനങ്ങൾ കഴിഞ്ഞിരുന്നു. ഇതിന് ശേഷം ശ്രാവണമാസത്തിൽ (ചിങ്ങം) കച്ചവടം പുനരാരംഭിക്കുന്നു. ശ്രാവണം എന്ന പേര് സാവണം എന്നും , പിന്നീട് ആവണം എന്നും ശേഷം ഓണം എന്നും പ

ഓണവും മഹാബലിയും; ഐതീഹ്യം
ദേവന്മാരെ പോലും അസൂയപ്പെടുത്തിയ മഹാബലി ചക്രവര്‍ത്തിയുടെ ഓര്‍മ്മദിവസമാണ് ഓണം. അസുരരാജാവും വിഷ്ണുഭക്തനുമായിരുന്ന പ്രഹ്ലാദൻ്റെ പേരക്കുട്ടിയാണ് മഹാബലി എന്നാണ് വിശ്വാസം. മഹാബലിയുടെ ഭരണകാലത്ത് മാനുഷരെല്ലാം ഒരുപോലെയായിരുന്നു. കള്ളവും, ചതിയും ഇല്ലാതെ സമൃദ്ധിയുടെ കാലം.

എന്നാൽ മഹാബലിയുടെ ഭരണം ദേവന്മാരെ അസൂയപ്പെടുത്തി. തുടർന്ന്, വൈകുണ്ഡത്തിൽ മഹാവിഷ്ണുവിൻ്റെ അടുക്കലെത്തി അസൂയാലുക്കളായ ദേവന്മാര്‍ മഹാബലിയെ കുറിച്ച് പറഞ്ഞു. ദേവന്മാരുടെ ആവശ്യപ്രകാരം വാമനവേഷം പൂണ്ട് മഹാവിഷ്ണു മഹാബലിയുടെ അടുക്കലെത്തി ഭിക്ഷചോദിച്ചു. ഈ സമയം വിശ്വജിത്ത് യാഗം ചെയ്തുകൊണ്ടിരുന്ന മഹാബലി അത് നൽകാനും താൽപര്യം അറിയിച്ചു. മഹാബലിയിൽ നിന്ന് മൂന്നടി മണ്ണ് വാമനൻ ആവശ്യപ്പെട്ടു. ഇത് തിരിച്ചറിഞ്ഞ അസുരഗുരു ശുക്രാചാര്യര്‍ ദാനം നൽകുന്നതിൽ നിന്ന് മഹാബലിയെ വിലക്കി. ഇതിനെ മറി കടന്ന് മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ മഹാബലി അനുവാദം നൽകി.

ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി മാറ്റി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലത്തിലേക്ക് ഉയർത്തി.
ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം. ഈ ദിനമാണ് തിരുവോണമായി ആഘോഷിക്കുന്നത്.

ഓണം ആശംസ സന്ദേശങ്ങൾ
''ഓര്‍മ്മകളും ഒരായിരം പൂക്കളുമായി വീണ്ടും ഒരു പൊന്നോണക്കാലം കൂടി വരവായി...
എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഓണാശംസകൾ''

''ഏവ‍ക്കും എൻ്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ''
''നിറപറയും നിലവിളക്കും പിന്നെ ഒരുപിടി തുമ്പപൂക്കളും മനസിൽ നിറച്ച്, ഒരുപാട് സ്നേഹവുമായി ഒരായിരം ഓണാശംസകൾ''
''തുമ്പയും തുളസിയും മുക്കുത്തിപ്പൂവും
പിന്നെ മനസിൽ നിറയെ ആഹ്ലാദവുമായി പൊന്നോണം വരവായി...
ഹൃദയം നിറഞ്ഞ ഓണാശംസകൾ''
''തുമ്പപ്പൂവിൻ മനോഹാരിതയിൽ
പൂക്കളമൊരുക്കീടാൻ
ഒരു പൊന്നോണക്കാലംകൂടി...
ഓണാശംസകൾ''
''നാട്ടിലും വീട്ടിലും ആരവങ്ങൾ ചാര്‍ത്തി
ഒരിക്കൽകൂടി പൊന്നോണം എത്തി
മാവേലിമന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങി ഓണാശംസകൾ...''
''ഐശ്വര്യത്തിൻ്റെയും സമ്പൽ സമൃദ്ധിയുടെയും ഈ ചിങ്ങപ്പുലരിയിൽ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ''

''കള്ളവും ചതിയും പൊളിവചനവുമില്ലാത്ത ആ നല്ല നാളുകളുടെ ഓര്‍മ്മകളുമായി ഒരിക്കൽ കൂടി ഓണം...
ഓണാശംസകൾ''
''ഓര്‍മ്മകളുടെ ഒരായിരം പൂക്കളുമായി ഒരു പൊന്നോണക്കാലം കൂടി വരവായി
എല്ലാ മലയാളികള്‍ക്കും ഒരായിരം പൊന്നാണാശംസകൾ''
© Copyright Post
❤️ Thanks for Visit ❤️

Comments

Popular Posts

Happy Nativity Feast (Mother Mary Birthday) 2020 Wishes Video

Jio rockers-jio rocker movies download

MP ITI 2nd Merit List 2020 Madhya Pradesh ITI Second Round Counselling List Download